ഇന്ത്യന്‍ വ്യോമസേന സംയുക്തസൈനികാഭ്യാസം നടത്തും
തിരുവനന്തപുരം:ഇന്ത്യന്‍ വ്യോമസേന യുഎസ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് സൈനികാഭ്യാസം നടത്തുമെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ എസ്.പി ത്യാഗി അറിയിച്ചു. കമാന്‍ഡര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഫ്രാന്‍സില്‍ വ്യോമാഭ്യാസം നടത്താന്‍ ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥര്‍ ജൂണില്‍ ഫ്രാന്‍സിലേക്കു പോകും. അമേരിക്കയുമായി ചേര്‍ന്നുള്ള അഭ്യാസം ഒക്ടോബറില്‍ ഇന്ത്യയില്‍ വച്ചാണ് നടക്കുക. ഇത്തരം അഭ്യാസങ്ങള്‍ വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കുള്ള നല്ലൊരു പരിശീലനം കൂടിയാണ്. .
പാകിസ്ഥാന് അമേരിക്ക എഫ്-16 പോര്‍വിമാനങ്ങല്‍ നല്‍കുന്നതിനെപ്പറ്റി പ്രതികരിക്കവെ ഏതൊരു തരം ആയുധവും ഇന്ത്യക്കു ഭീഷണിയാണെന്നും അമേരിക്ക പാകിസ്ഥാനു നല്‍കുന്നത് ഏതു തരത്തിലുള്ള വിമാനങ്ങളാണ് നല്‍കുന്നതെന്നു മനസിലാക്കാന്‍ ഇന്ത്യന്‍ വ്യോമസേന കാത്തിരിക്കുകയാണെന്നും ത്യാഗി പറഞ്ഞു.
സുനാമി ദുരന്തത്തില്‍ തകരാറു സംഭവിച്ച കാര്‍നിക്കോബാറിലെ വ്യോമസേനാതാവളം ഇപ്പോള്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാണെന്നും ത്യാഗി അറിയിച്ചു.












Click it and Unblock the Notifications