മാര്‍പാപ്പയുടെ സംസ്കാരത്തിന് വത്തിക്കാന്‍ ഒരുങ്ങി
വത്തിക്കാന്‍: ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ശവസംസ്കാരം ഏപ്രില്‍ എട്ട് വെള്ളിയാഴ്ച നടക്കും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസ്ലിക്കയില്‍ നടക്കുന്ന ചടങ്ങില്‍ ലോക നേതാക്കള്‍ ഉള്‍പ്പടെ പത്ത് ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്ന് കരുതുന്നു.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാര ചടങ്ങുകള്‍ തുടങ്ങുക. ഏപ്രില്‍ മൂന്ന് ഞായറാഴ്ച പുലര്‍ച്ചെകാലം ചെയ്ത പോപ്പിന്റെ ഭൗതിക ശരീരത്തില്‍ 20 ലക്ഷത്തോളം പേര്‍ അന്തിമോപചാരം അര്‍പ്പിച്ചതായാണ് വത്തിക്കാന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 26 വര്‍ഷം കത്തോലിക്ക സഭയെ നയിച്ച ജോണ്‍ പോള്‍ രണ്ടാമന്റെ വിയോഗത്തില്‍ ലോകമെമ്പാടും ദുഃഖാചരണവും നടക്കുന്നു.
ക്രൈസ്തവ ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ പോപ്പിന്റെ സംസ്കാരച്ചടങ്ങ് നടക്കുന്ന വെള്ളിയാഴ്ച പൊതു അവധിയാണ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഔദ്യോഗിക ദുഖാചരണം നടക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് ഉപരാഷ്ട്രപതി ഭൈറോണ്‍ സിംഗ് ഷെഖാവത്തിന്റെ നേതൃത്വത്തിലുള്ള സംഘവും വത്തിക്കാനിലെത്തിയിട്ടുണ്ട്.
പുതിയ പോപ്പിനെ തെരഞ്ഞെടുക്കാനായി ഏപ്രില്‍ 18ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കര്‍ദ്ദിനാള്‍മാര്‍ യോഗം ചേരും.












Click it and Unblock the Notifications