തിബറ്റിലും ഇന്തോനേഷ്യയിലും ഭൂചലനം
ബെയ്ജിംഗ്: പടിഞ്ഞാറന്‍ തിബറ്റില്‍ ഏപ്രില്‍ എട്ട് വെള്ളിയാഴ്ച ഭൂകമ്പമാപിനിയില്‍ 6.5 രേഖപ്പെടുത്തിയ ശക്തമായ ഭൂചനമുണ്ടായി. ഭൂചലനത്തില്‍ വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചെങ്കിലും ആളപായമുള്ളതായി റിപ്പോര്‍ട്ടുകളില്ല. ബെയ്ജ-ിംഗ് സമയം പുലര്‍ച്ചെ 4.04 നാണ് ലാസയ്ക്ക് 710 കിലോമീറ്റര്‍ പടിഞ്ഞാറായി ഭൂചലനമുണ്ടായത്.
തിബറ്റിനു പുറമേ ഇന്തോനേഷ്യയിലും ഏപ്രില്‍ എട്ട് വള്ളിയാഴ്ച ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഭൂകമ്പമാപിനിയില്‍ 5.5 രേഖപ്പെടുത്തിയ ചലനത്തില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വടക്കു കിഴക്കന്‍ ഇന്തോനേഷ്യയിലെ കടലിലാണ് ഭൂചലനമുണ്ടായത്. മനോഡയ്ക്ക് 230 കിലോമീറ്റര്‍ മാറിയാണ് പ്രഭവ കേന്ദ്രം.












Click it and Unblock the Notifications