എയര്‍ ഇന്ത്യ എക്സ്പ്രസ്സ് 29ന് തുടങ്ങുന്നു
കൊച്ചി: ഗള്‍ഫ് രാജ-്യങ്ങളിലേക്കുള്ള ചെലവുകുറഞ്ഞ വിമാനസര്‍വീസായ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് എപ്രില്‍ 29 മുതല്‍ ആരംഭിക്കും. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ഡല്‍ഹി, മുംബൈ, എന്നീ സ്ഥലങ്ങളില്‍ നിന്നാണ് തുടക്കത്തില്‍ സര്‍വീസ് ആരംഭിക്കുന്നത്.
അബുദാബി, മസ്കറ്റ്, ദുബായ് എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് സര്‍വീസ്. എന്നാല്‍ മസ്കറ്റിലേക്കുള്ള സര്‍വീസിന് ഒമാന്‍ സര്‍ക്കാരിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. വിമാന ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. സമയ വിവരക്രമങ്ങളും തയ്യാറായി.
ഇന്റര്‍നെറ്റ് വഴി ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ദില്ലി, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് അബുദാബിയിലേക്കും മസ്ക്കറ്റിലേക്കും മാത്രമാണ് സര്‍വീസ് ആരംഭിച്ചിട്ടുള്ളത്.
എന്നാല്‍ കോഴിക്കോടു നിന്നും കൊച്ചിയില്‍ നിന്നും ദുബായിലേക്ക് ദിവസവും സര്‍വീസ് ഉണ്ടായിരിക്കുമെന്ന് എയര്‍ ഇന്ത്യ കേരള കൊമേഴ്സ്യല്‍ മാനേജര്‍ കെ.എം.കുര്യന്‍ അറിയിച്ചു. ഒരാഴ്ചക്കുള്ളില്‍ എയര്‍ ഇന്ത്യാ കൊച്ചി ഓഫീസില്‍ നിന്നു മാത്രമായി 120 ടിക്കറ്റുകള്‍ വിറ്റുപോയതായും കുര്യന്‍ പറഞ്ഞു.












Click it and Unblock the Notifications