കരുണാകരനും ആന്റണിയും ചര്‍ച്ച നടത്തി
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ.കെ.ആന്റണിയും കെ.കരുണാകരനും ഏപ്രില്‍ ഒന്‍പത് ശനിയാഴ്ച ചര്‍ച്ച നടത്തി. പതിനഞ്ച് മിനിറ്റ് നീണ്ട ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഇരു നേതാക്കളും തയ്യാറായില്ല.
കരുണാകരന്റെ പത്നി കല്യാണിക്കുട്ടി അമ്മയുടെ ചരമ വാര്‍ഷിക ദിനത്തില്‍ സംബന്ധിക്കാനെത്തിയപ്പോഴാണ് ആന്റണി കരുണാകരനുമായി രാഷ്ട്രീയ ചര്‍ച്ച നടത്തിയത്. ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ച ആന്റണി ഇത്തരമൊരവസരത്തില്‍ രാഷ്ട്രീയം പറയുന്നത് ശരിയല്ലെന്ന് പറഞ്ഞു.
ചരമ വാര്‍ഷിക ദിനത്തില്‍ പങ്കെടുക്കാന്‍ ഐ ഗ്രൂപ്പിലെ എല്ലാ പ്രമുഖ നേതാക്കളും കരുണാകരന്റെ വസതിയിലെത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഐ ഗ്രൂപ്പ് നേതാക്കളുടെ ചര്‍ച്ചയില്‍ നിലവിലെ രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് കരുണാകരന്‍ പരിഹാരം നിര്‍ദ്ദേശിക്കുമെന്ന് സൂചനയുണ്ട്.












Click it and Unblock the Notifications