Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ഇന്ത്യാ എക്സ്പ്രസ് നിരക്ക് തൃപ്തികരമല്ല: ചാണ്ടി

ദോഹ: ഏപ്രില്‍ 29നു സര്‍വീസ് തുടങ്ങാനിരിക്കുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ് ടിക്കറ്റ് നിരക്ക് തൃപ്തകരമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദോഹയില്‍ നടന്ന ലോകമലയാളി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗള്‍ഫ് മലയാളികള്‍ നേരിടുന്ന ഏറ്റവും പ്രധാനപ്രശ്നം ഉയര്‍ന്ന വിമാനടിക്കറ്റ് നിരക്കാണ്. ഇതിനു പരിഹാരമായാണ് ചെലവു കുറഞ്ഞ വിമാനസര്‍വീസായ എയര്‍ ഇന്ത്യാ എക്സ്പ്രസ് ആരംഭിക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയത്. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന എക്സ്പ്രസ് നിരക്കുകള്‍ തൃപ്തികരമല്ല. ടിക്കറ്റ് നിരക്കില്‍ 50 ശതമാനം കുറവു വരുത്താന്‍ എയര്‍ ഇന്ത്യാ എക്സ്പ്രസ് തയ്യാറാകണം. ചെലവു കുറഞ്ഞ എയര്‍ അറേബ്യ വിമാനസര്‍വീസുകള്‍ കേരളത്തിലേക്കും തുടങ്ങാന്‍ സര്‍ക്കാര്‍ ശ്രമം നടത്തും.

ഗള്‍ഫ് മലയാളികളുടെ ക്ഷേമത്തിന് സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+