സിപിഎം സംസ്ഥാനനേതൃത്വത്തിനു വിമര്‍ശനം
ദില്ലി: കല്ലുവാതുക്കല്‍ മദ്യദുരന്തത്തിലെ മുഖ്യപ്രതി മണിച്ചനുമായി സിപിഎം കേരളനേതൃത്വത്തിനുള്ള ബന്ധത്തെപ്പറ്റി പാര്‍ട്ടി കോണ്‍ഗ്രസില്‍ വിമര്‍ശനം.
ഏപ്രില്‍ എട്ട് വെള്ളിയാഴ്ച അവതരിപ്പിച്ച കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോട്ട് പിണറായിക്കും പാര്‍ട്ടി സംസ്ഥാനനേതൃത്വത്തിനുമുള്ള കനത്ത തിരിച്ചടിയായി.
സേവ് സിപിഎം ഫോറവുമായി ബന്ധപ്പെട്ട് സിപിഎം പുറത്താക്കിയവരെ തിരിച്ചെടുക്കാന്‍ കണ്‍ട്രോള്‍ കമ്മീഷന്‍ ഉത്തരവു നല്‍കിയിട്ടും സംസ്ഥാനനേതൃത്വം തയ്യാറാവാതിരുന്നതും പാര്‍ട്ടി കോണ്‍ഗ്രസിലെ ചര്‍ച്ചാവിഷയമായിട്ടുണ്ട്.
ഇതിനിടെ സിപിഎം കേരളാ ഘടകത്തിലെ വിഭാഗീയത പാര്‍ട്ടി കോണ്‍ഗ്രസിലെ മുഖ്യചര്‍ച്ചാവിഷയമായി മാറിയിട്ടുണ്ട്. സമ്മേളനത്തില്‍ നടക്കുന്ന കേരള പ്രതിനിധികളുടെ ഗ്രൂപ്പുചര്‍ച്ച ഇരുപക്ഷവും അല്‍പ്പം പോലും വെല്ലുവിളിക്കു തയ്യാറല്ലായെന്ന സൂചനയാണു നല്‍കുന്നത്. പുതുതായി വരുന്ന പോളിറ്റ് ബ്യൂറോക്കും കേന്ദ്രകമ്മറ്റിക്കും ആദ്യം നേരിടേണ്ടിവരുന്ന വെല്ലുവിളികളിലൊന്ന് കേരളത്തിലെ വിഭാഗീയത തന്നെയായിരിക്കും.












Click it and Unblock the Notifications