കോവളം കൊട്ടാരം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി റദ്ദാക്കി
കൊച്ചി: കോവളം കൊട്ടാരം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി.കൊട്ടാരമുള്‍പ്പെടെയുള്ള കെട്ടിടങ്ങളുടെ കൈവശാവകാശം ഹോട്ടലുടമകള്‍ക്കു മടക്കിക്കൊടുക്കാന്‍ കോടതി ഉത്തരവിട്ടു. ഹര്‍ജിക്കാര്‍ക്ക് കോടതിച്ചെലവായി 10,000 രൂപ കൊടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
കോവളം അശോക ബീച്ച് റിസോട്സ് ഉടമകളായ കൊച്ചിയിലെ എംഫാര്‍ ഹോട്ടല്‍സ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആക്ടിങ് ചീഫ് ജസ്റിസ് കെ.എസ് രാധാകൃഷ്ണന്‍, ജസ്റിസ് എസി.സിരിജഗന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഈ ഉത്തരവു പുറപ്പെടുവിച്ചത്.
നിയമം അനുശാസിക്കുന്ന വിധത്തിലല്ല 2004 സെപ്റ്റംബര്‍ 25ന് കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുത്തതെന്ന് കോടതി വ്യക്തമാക്കി. വിവിധ കോണുകളില്‍ നിന്നുണ്ടായ സമ്മര്‍ദം മൂലമാണ് കൊട്ടാരം ഏറ്റെടുത്തതെന്ന് കോടതി ഉത്തരവില്‍ പറയുന്നു. ഹര്‍ജിക്കാര്‍ കൊട്ടാരത്തില്‍ അനധികൃതമായി കയറിയതല്ല.കൊട്ടാരമുള്‍പ്പെടെയുള്ള ഹോട്ടല്‍ സമുച്ചയം ആഗോള ടെന്‍ഡറിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന തുക വാഗ്ദാനം നല്‍കി വാങ്ങിയതാണ്.
കൊട്ടാരം തിരിച്ചുനല്‍കാന്‍ ഉത്തരവിട്ട കോടതി നിയമാനുസരണം കൊട്ടാരം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് ഉത്തരവു ബാധകമല്ലെന്നും വ്യക്തമാക്കി.
അതേസമയം കൊട്ടാരം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ഏറ്റെടുത്ത ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ടൂറിസം മന്ത്രി കെ.സി വേണുഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications