കെപിസിസി റാലിയെച്ചൊല്ലി അഭിപ്രായഭിന്നത
തിരുവനന്തപുരം: ഏപ്രില്‍ 13 ന് തിരുവനന്തപുരത്തു നടക്കുന്ന കെപിസിസിയുടെ ദക്ഷിണമേഖല റാലിയുമായി സഹകരിക്കേണ്ടതില്ല്െ ജില്ലയിലെ മൂന്നാംഗ്രൂപ്പ് നേതാക്കള്‍. റാലി വിജയിപ്പിക്കുതിന് സജീവമായി രംഗത്തുള്ള തങ്ങളെ ഒതുക്കാന്‍ എ വിഭാഗം ശ്രമിക്കുതിനാല്‍ റാലിയില്‍ പങ്കെടുക്കുകാര്യം പുനരാലോചിക്കണമൊണ് നേതാക്കളുടെ നിലപാട്. ജോസഫ് വാഴക്കന്‍െറ നേതൃത്വത്തില്‍ ചേര്‍ന്ന മൂന്നാംഗ്രൂപ്പ് ജില്ലാനേതാക്കളുടെ യോഗത്തിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്.
റാലിയുടെ നടപടിക്രമങ്ങളെപ്പറ്റി യോഗത്തില്‍ ശക്തിയായ വിമര്‍ശനങ്ങളുയര്‍ന്നു. നേതാക്കള്‍ രോഷത്തോടെയാണ് എ വിഭാഗത്തിന്‍െറ നടപടികളെ വിമര്‍ശിച്ചത്. റാലിക്കുവേണ്ട പണപ്പിരിവില്‍നിന്നും തങ്ങളെ ഒഴിച്ചുനിര്‍ത്തിയതാണ് ജില്ലയിലെ മൂന്നാംഗ്രൂപ്പ് നേതാക്കളെയും പ്രവര്‍ത്തകരെയും ചൊടിപ്പിച്ചിട്ടുള്ളത്.
റാലി വിജയിപ്പിക്കുതിന് ഓരോ മണ്ഡലത്തിലും 45,000 രൂപ വരെ പിരിക്കുതിനുള്ള കൂപ്പണ്‍ സംഘാടകര്‍ നല്‍കുുണ്ട്. ഇതിനുപുറമെ റാലിക്ക് ആളെ കൊണ്ടുവരുന്ന ഓരോ വണ്ടിക്കും കെ.പി.സി.സി. പ്രത്യേകം തുക നല്‍കും. എന്നാല്‍ ഇതില്‍നിന്നെല്ലാം മൂന്നാംഗ്രൂപ്പിനെ ഒഴിവാക്കുവെന്നാണ് പരാതി. പിരിവിനുള്ള കൂപ്പണുകള്‍ എ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമാത്രമാണ് നല്‍കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ റാലിയില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് വീണ്ടു ചിന്തിക്കണമെന്നാണ് നേതാകക്കളുടെ അഭിപ്രായം.












Click it and Unblock the Notifications