മില്‍മ പാല്‍ വിലയില്‍ വര്‍ദ്ധന
പത്തനതിട്ട: മില്‍മ പാല്‍ വില ഏപ്രില്‍ 21 മുതല്‍ വില വര്‍ദ്ധിക്കുമെന്ന് കൃഷി മന്ത്രി ഗൗരിയമ്മ അറിയിച്ചു. ലിറ്ററിന് ഒരു രൂപയാണ് വര്‍ദ്ധന. നിലവില്‍ ഒരു ലിറ്ററിന് 14 രൂപയാണ് മില്‍മ പാലിന്റെ വില.
ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ധത്തെ തുടര്‍ന്നാണ് വില വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരായതെന്ന് മന്ത്രി പറഞ്ഞു. ഇതിന് മുമ്പ് പലതവണ വില കൂട്ടാനുള്ള ശുപാര്‍ശ സര്‍ക്കാര്‍ തള്ളുകയായിരുന്നു. എന്നാല്‍ ക്ഷീരകര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ഇപ്പോള്‍ വില കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ക്ഷീര കര്‍ഷകര്‍ക്ക് പ്രതിമാസം 250 രൂപ പെന്‍ഷന്‍ നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടന്നും അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതെക്കുറിച്ചു തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു












Click it and Unblock the Notifications