ഹൈക്കമാന്റ് തീരുമാനം വ്യക്തമാക്കണം: മുരളി
തിരുവനന്തപുരം: ഹൈക്കമാന്റിന്റെ തീരുമാനം എന്തായാലും കഴിവതും വേഗം ഉണ്ടാകുന്നതാണ് നല്ലതെന്ന് മുന്‍കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു. ഐ ഗ്രൂപ്പ് നടത്തിയ മേഖലാറാലികളില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള സസ്പെന്‍ഷനുകള്‍ നിലനിര്‍ത്തിക്കൊണ്ട് സംഘടനാ തെരഞ്ഞെടുപ്പു നടത്താനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇത്തരത്തില്‍ തെരഞ്ഞെടുപ്പു നടത്തിയാല്‍ ബാക്കി കാര്യങ്ങള്‍ പ്രവര്‍ത്തകര്‍ നോക്കിക്കോളും.
ഏപ്രില്‍ 21നു മുന്‍പ് ഐ ഗ്രൂപ്പിന്റെ ജില്ലാതലകോഓര്‍ഡിനേഷന്‍ കമ്മറ്റി രൂപീകരണം പൂര്‍ത്തിയാകും. 19ന് ഔദ്യോഗിക റാലികള്‍ പൂര്‍ത്തിയാകും. ഇതോടു കൂടി വ്യക്തമായ തീരുമാനമെടുക്കേണ്ടിവരും. അന്തിമതീരുമാനത്തമെടുക്കുന്നതിനു മുന്‍പ് ഹൈക്കമാന്റ് നിലപാടെന്തെന്നറിയേണ്ടതുണ്ട്.
സംഘടനാതെരഞ്ഞെടുപ്പു നടക്കാന്‍ സാധ്യതയില്ലെന്ന് താന്‍ പറഞ്ഞത് ഇപ്പോള്‍ ശരിയായി. മധ്യസ്ഥതക്കില്ലെന്ന് എ.കെ ആന്റണി തുറന്നുപറഞ്ഞിട്ടുണ്ട്.
തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ പിന്നെങ്ങനെ പാര്‍ട്ടി വിടില്ലെന്ന് പ്രഖ്യാപിക്കാന്‍ സാധിക്കുമെന്നും മുരളീധരന്‍ ചോദിച്ചു.












Click it and Unblock the Notifications