ഫിസിയോതെറാപ്പി പ്രോത്സാഹിപ്പിക്കും: മന്ത്രി
തിരുവനന്തപുരം: ഫലപ്രദവും ശാസ്ത്രീയവുമായി ചികിത്സാരീതികള്‍ ഫിസിയോതെറാപ്പിയില്‍ ലഭ്യമാണെങ്കിലും ജനങ്ങള്‍ ഇത് സ്വീകരിക്കുന്നില്ലെന്ന് ആരോഗ്യവകുപ്പുമന്ത്രി കെ.കെ രാമചന്ദ്രന്‍ മാസ്റര്‍ പറഞ്ഞു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിയോതെറാപിസ്റുകളുടെ കേരളാഘടകത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനങ്ങള്‍ ഇപ്പോഴും പരമ്പരാഗതമായി ആയുര്‍വേദരീതികളാണ് ഉപയോഗിക്കുന്നത്. ആധുനിക ചികിത്സാരീതികളില്‍ ഫിസിയോതെറാപ്പിക്ക് മുഖ്യസ്ഥാനമാണുള്ളത്. അതുകൊണ്ടു തന്നെ ഈ ശാഖയുടെ വളര്‍ച്ചക്കായി എല്ലാവിധ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളും. ഓള്‍ ഇന്ത്യാ ഫിസിയോതെറാപി കൗണ്‍സില്‍ കേന്ദ്രം രൂപീകരിക്കുകയാണെങ്കില്‍ കേരളവും സാധ്യമായ സഹായങ്ങള്‍ ചെയ്യും.
ഫിസിയോതെറാപ്പി ഫലപ്രദമാകണമെങ്കില്‍ ഫിസിയോതെറാപിസ്റുകള്‍ക്ക് മനുഷ്യശരീരത്തെ പറ്റി ശരിയായ വിവരം വേണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications