ശബരിമലയില്‍ വിഷുക്കണി ദര്‍ശനം
പത്തനംതിട്ട: വിഷു പ്രമാണിച്ച് ശബരിമല ക്ഷേത്രനട ഏപ്രില്‍ 10 ഞായറാഴ്ച വൈകീട്ട് തുറക്കും.
വിഷുദിനമായ ഏപ്രില്‍ 14ന് വിഷുക്കണിദര്‍ശനത്തിനായി പുലര്‍ച്ചെ നാലിന് നട തുറക്കും. ഏപ്രില്‍ 12ന് സഹസ്രകലശവും ഏഫ്രില്‍ 18ന് ലക്ഷാര്‍ച്ചനയും ഏപ്രില്‍ 17ന് കളഭാഭിഷേകവും പ്രത്യേക ചടങ്ങുകളായി ഉണ്ടായിരിക്കും. എല്ലാ ദിവസവും പുഷ്പാഭിഷേകവും പടിപൂജയുമുണ്ടാകും.
ഏപ്രില്‍ 18ന് അത്താഴപൂജക്കു ശേഷം ഹരിവരാസനം ചൊല്ലി നടയടക്കും.












Click it and Unblock the Notifications