തലശ്ശേരിയില്‍ ആയുധ ശേഖരം പിടികൂടി
കണ്ണൂര്‍: തലശ്ശേരിയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ തോക്കുകലും ബോംബ് ഉണ്ടാക്കാനുള്ള സാധനങ്ങളും കഠാരകളും കണ്ടെടുത്തു. ഒരു സി പി എം പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നാണ് രണ്ട് തോക്കുകളും ബോംബ് ഉണ്ടാക്കാനുള്ള സാധനങ്ങള്‍ കണ്ടെടുത്തത്. കഠാരയുമായി അറസ്റിലായത് ബിജെപി പ്രവര്‍ത്തകനാണ്.
തലശ്ശേരി സബ് ഡിവിഷന് കീഴിലുള്ള സ്ഥലങ്ങളിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. സിപിഎം പ്രവര്‍ത്തകനായ പഞ്ചാരന്റവിള മാളുക്കണ്ടിയില്‍ കുട്ടന്‍ എന്ന സജില്‍ കുമാറിന്റെ വീട്ടില്‍ നിന്നാണ് ഒരു റിവോള്‍വറും ഒരു പിസ്റളും ഇരുമ്പു കണ്ടെയിനറുകള്‍ ഉള്‍പ്പടെയുള്ള ബോംബ് ഉണ്ടാക്കാനുള്ള ഉപകരണങ്ങളും കണ്ടെടുത്തത്. സ്ഫോടക വസ്തുക്കളും ഇതില്‍ പെടും. വീട്ടിനടുത്ത് പൊലീസ് എത്തിയപ്പോള്‍ തന്നെ സജില്‍ കുമാര്‍ ഓടി രക്ഷപ്പെട്ടു. സജിലിന്റെ മുറിയിലെ കിടക്കയ്ക്കടിയില്‍ നിന്നാണ് ഇവ പൊലീസ് കണ്ടെടുത്തത്. ചില കരാറുകളുടെ രേഖയും സ്ത്രീകളുടെ ചിത്രങ്ങളും പൊലീസ് ഈയാളുടെ മുറിയില്‍ നിന്ന് കണ്ടെടുത്തു.
അറസ്റിലായ ബിജെപി പ്രവര്‍ത്തകന്‍ വി.പി. ഷാജി(28)ആണ്.
തലശ്ശേരിയിലും പരിസരത്തും കാര്യമായ സംഘര്‍ഷ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇപ്പോള്‍ ഇല്ല. അതിനിടയില്‍ കഠാരയുമായി ഒരാളെ കണ്ടെത്തിയതും വീട്ടില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. വീണ്ടും കലാപം ഉണ്ടാക്കാനുള്ള ലക്ഷ്യം പാര്‍ട്ടികള്‍ക്കുണ്ടായിരുന്നതായി പൊലീസ് വിലയിരുത്തുന്നു.












Click it and Unblock the Notifications