കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകര്‍ കൂടിയ വിലയ്ക്ക് വനില വാങ്ങുന്നു

  • By Super
Google Oneindia Malayalam News

കല്‍പ്പറ്റ: സ്പൈസസ് ബോര്‍ഡ് കുറഞ്ഞ വിലയ്ക്കു കര്‍ഷകരില്‍ നിന്നും വനില വാങ്ങി കൂടിയ വിലയ്ക്കു വില്‍ക്കാന്‍ ശ്രമിക്കുതിനിടയില്‍ ഇതിനേക്കാള്‍ കൂടിയ വിലയ്ക്കു കര്‍ഷകരില്‍ നിന്നും വനില വാങ്ങി കുറഞ്ഞ വിലയ്ക്ക്് ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കാന്‍ വനില കര്‍ഷകരുടെ സംഘടന തയാറെടുക്കുന്നു. സംസ്ക്കരിച്ച ഓം ഗ്രേഡ് വനില കിലോയ്ക്ക് 2500 രൂപ നിരക്കില്‍ സ്പൈസസ് ബോര്‍ഡ് വാങ്ങുമ്പോള്‍ 6000 രൂപ നിരക്കില്‍ വനില സംഭരിക്കാനാണ് ഓള്‍ കേരള വാനില ഗ്രോവേഴ്സ് അസോസിയേഷന്റെ തീരുമാനം. ഇതിനായി വാഗാ അഗ്രോ പ്രോഡക്ട് ഇന്ത്യ എ പബ്ലിക് ലിമിറ്റഡ് കമ്പനി രൂപീകരിച്ചിട്ടുണ്ട്.

സ്പൈസസ് ബോര്‍ഡിനു കീഴിലുള്ള സ്പൈസസ് ട്രേഡിംഗ് കമ്പനി ലിമിറ്റഡ് 2500 രൂപയ്ക്കു വനില വാങ്ങുമ്പോള്‍ പൊതു വിപണിയിലെ വിലയും ഇതുതന്നെയായി മാറും. വില ഉയര്‍ത്താതിരിക്കാനുള്ള സ്പൈസസ് ബോര്‍ഡിന്റെ ഈ നീക്കത്തെ പ്രതിരോധിക്കുകയെന്ന ലക്ഷ്യവും അസോസിയേഷനുണ്ട്. വനില സംഭരണവും കമ്പനിയുടെ ഉദ്ഘാടനവും ഏപ്രില്‍16 ന് അങ്കമാലിയില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. ഇന്ത്യയില്‍ ആവശ്യമുള്ളതിന്റെ നാലിലൊന്നു വനില പോലും ഇവിടെ ഉല്‍പാദിപ്പിക്കുന്നില്ല. കയറ്റുമതിയെക്കാള്‍ കൂടുതലായി, ആഭ്യന്തര ഉപഭോഗം പ്രോത്സാഹിപ്പിക്കുതിനായി 10 ഗ്രാം വനിലയുടെ ചെറിയ പായ്ക്കറ്റുകള്‍ മാര്‍ക്കറ്റിലെത്തിച്ച് 120 രൂപ തോതില്‍ വില്‍പന നടത്താനാണ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X