Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറച്ചിക്കോഴിക്കുള്ള നികുതി പിന്‍വലിക്കണം

കോയമ്പത്തൂര്‍: ഇറച്ചിക്കോഴികള്‍ക്ക് 12.5 ശതമാനം നികുതി ഈടാക്കാനുള്ള കേരളാസര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് നാഷണല്‍ എഗ് കോഓര്‍ഡിനേഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു. ഈ നികുതി അന്യായമാണെന്നും സര്‍ക്കാരിന്റെ തീരുമാനം കേരളത്തിലും തമിഴ്നാട്ടിലുമുള്ള ഇറച്ചിക്കോഴി വ്യവസായത്തെ ബാധിക്കുമെന്നും കോഓര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ ശെല്‍വരാജ് പറഞ്ഞു.

ഇപ്പോഴുളള എട്ടുശതമാനത്തേക്കാള്‍ കൂടുതല്‍ നികുതിയീടാക്കാനുള്ള തീരുമാനം കേരളത്തിലും തെക്കേ ഇന്ത്യയിലുമുള്ള ഇറച്ചിക്കോഴി വളര്‍ത്തല്‍ വ്യവസായം നടത്തുന്നവരെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. കോഴിവളര്‍ത്തല്‍ വ്യവസായം സംരക്ഷിക്കാന്‍ കേരളസര്‍ക്കാരും കേന്ദ്രസര്‍ക്കാരും സത്വരനടപടികള്‍ സ്വീകരിക്കണമെന്ന് ശെല്‍വരാജ് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+