ഇന്ത്യന്‍ എയര്‍ലൈന്‍സ് നിരക്കു കൂട്ടുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ എയര്‍ലൈന്‍സ് യാത്രനിരക്കുകള്‍ 12 ശതമാനം വര്‍ദ്ധിപ്പിക്കുന്നു. ഏപ്രില്‍ 15നു മുതല്‍ നിരക്കുവര്‍ദ്ധന നിലവില്‍ വരും.
വിമാനഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഓയിലിന്റെ വില ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തിലാണ് നിരക്കു വര്‍ദ്ധനവ്. ഏവിയേഷന്‍ ടര്‍ബൈന്‍ ഓയിലിന്റെ വില കിലോ ലിറ്ററിന് 27,250 രൂപയായിരുന്നത് ഇപ്പോള്‍ 32,350 ആയി വര്‍ദ്ധിച്ചിട്ടുണ്ട്.
ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ ലഭിക്കുന്ന സൗജ-ന്യങ്ങള്‍ക്കും ആനുപാതികമായ വര്‍ദ്ധന ഉണ്ടാകും.
ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ അവധിക്കാല പാക്കേജ-ുകളില്‍ ഈ വര്‍ദ്ധന ഉടന്‍ പ്രാബല്യത്തില്‍ വരികയില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 15 നോ അതിന് ശേഷമോ ഉള്ള ടിക്കറ്റുകള്‍ക്ക് ഈ നിരക്ക് ബാധകമാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications