ആന്റണി ദില്ലിയിലേക്കു പോയി
തിരുവനന്തപുരം: കേരളത്തിലെ പാര്‍ട്ടിപ്രശ്നങ്ങള്‍ സംബന്ധിച്ച് ഹൈക്കമാന്റുമായി ചര്‍ച്ച നടത്താന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി ഏപ്രില്‍ ഒന്‍പത് ശനിയാഴ്ച ദില്ലിക്കു പോയി. മുരളീധരനെ പുറത്താക്കാന്‍ ഹൈക്കമാന്റ് തീരുമാനമെടുത്തുവെന്ന ഊഹാപോഹങ്ങള്‍ക്കിയിയില്‍ ആന്റണിയുടെ ദില്ലി യാത്രക്ക് ഏറെ പ്രാധാന്യമുണ്ട്.
ഏപ്രില്‍ 13നാണ് ദില്ലിയിലേക്കു പോകാന്‍ ആന്റണി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഏപ്രില്‍ എട്ട് വെള്ളിയാഴ്ച രാത്രി ഹൈക്കമാന്റ് ആന്റണിയെ വിളിച്ച് അടിയന്തിരമായി ദില്ലിയിലെത്താന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം ശനിയാഴ്ച തന്നെ ദില്ലിയിലേക്കു പോയത്. പോകുന്നതിനു മുന്‍ പ് കെ.കരുണാകരന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ കരുണാകരന്റെ വസതിയിലെത്തിയ ആന്റണി കരുണാകരനും മുരളീധരനുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചര്‍ച്ചകളുടെ വിശദാംശം ഇരുനേതാക്കളും വെളിപ്പെടുത്താന്‍ തയ്യാറായില്ല.
കെ.കരുണാകരനും മുതിര്‍ന്ന നേതാക്കളെ കണ്ട് ചര്‍ച്ചകള്‍ നടത്താന്‍ ഏപ്രില്‍ 17ന് ദില്ലിയിലെത്തുന്നുണ്ട്. ആന്റണിയും കരുണാകരനും ഹൈക്കമാന്റുമായി ചര്‍ച്ച നടത്തുന്ന സാഹചര്യത്തില്‍ പ്രശ്നം പരിഹരിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് ഐ ഗ്രൂപ്പ് എംഎല്‍എമാരുടെ വിശ്വാസം.












Click it and Unblock the Notifications