Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം അംഗം വിദേശഫണ്ട് സ്വീകരിച്ചു:ചന്ദ്രന്‍ പിള്ള

ദില്ലി: കേരളത്തിലെ ഒരു സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് അംഗം വിദേശഫണ്ട് സ്വീകരിച്ചുവെന്ന് കെ.ചന്ദ്രന്‍പിള്ള എംപി ആരോപിച്ചു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നയപരമായ പ്രശ്നങ്ങളെക്കുറിച്ചു സംസാരിക്കവെയാണ് തോമസ് ഐസക് എംഎല്‍എയെ ഉദ്ദേശിച്ച് പിള്ള ഈ വിമര്‍ശനമുന്നയിച്ചത്.

പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട ജോയ് ഇളമണ്‍, ഡോ.ബി.ഇക്ബാല്‍ എന്നിവരാണ് വിദേശഫണ്ട് സംബന്ധമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മാരാരിക്കുളത്ത് സ്വയംസഹായസംഘങ്ങള്‍ രൂപികരിച്ചതിനെയും ചന്ദ്രന്‍പിള്ള വിമര്‍ശിച്ചു.

പ്രത്യയശാസ്ത്രപരമായ പ്രശ്നങ്ങള്‍ സിപിഎം കേരളാഘടകത്തില്‍ രൂക്ഷമായ സാഹചര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്തു നിലപാടാണ് സ്വീകരിക്കേണ്ടതെന്നതിനെ കുറിച്ച് പോളിറ്റ് ബ്യൂറോ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കടുത്ത വി.എസ് പക്ഷക്കാരനായ ചന്ദ്രന്‍പിള്ള തന്റെ പ്രസംഗത്തിലുടനീളം പിണറായി പക്ഷക്കാരനായ തോമസ് ഐസകിനെ പേരെടുത്തു പറയാതെ വിമര്‍ശിക്കുകയായിരുന്നു. റിച്ചാര്‍ഡ് ഫ്രാങ്കിയുമായിച്ചേര്‍ന്ന് തോമസെഴുതിയ പുസ്തകത്തിലെ ചില ഭാഗങ്ങള്‍ വായിച്ചും ചന്ദ്രന്‍ പിള്ള വിമര്‍ശനമുന്നയിച്ചു. പാര്‍ട്ടി അംഗങ്ങള്‍ പുസ്തകമെഴുതി പ്രസിദ്ധീകരിക്കണമെങ്കില്‍ നേതൃത്വത്തിന്റെ അനുവാദം തേടേണ്ടതുള്ളപ്പോള്‍ ഇക്കാര്യം ഇവിടെ പാലിച്ചോയെന്ന കാര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ചന്ദ്രന്‍ പിള്ള ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+