പ്രശ്നപരിഹാരം കാണേണ്ടത് ഹൈക്കമാന്റ്: ആന്റണി
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് ഹൈക്കമാന്റാണെന്ന് എ.കെ ആന്റണി.
ദില്ലിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം വാര്‍ത്താലേഖരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സംഘടനാപ്രശ്നങ്ങളെ സംബന്ധിച്ചുള്ള അവസാനവാക്ക് ഹൈക്കമാന്റിന്റേതാണ്. തനിക്കു പറയാനുള്ളത് താന്‍ പാര്‍ട്ടി നേതൃത്വത്തെ ധരിപ്പിച്ചുകഴിഞ്ഞു. ഇക്കാര്യം സംബന്ധിച്ച് അവസാനതീരുമാനം കൈക്കൊള്ളേണ്ടത് ഹൈക്കമാന്റു തന്നെയാണ്.
കെ.മുരളീധരന്‍ പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തം നടത്തുന്നതിനെപ്പറ്റി എന്തെങ്കിലും പറയാന്‍ ആന്റണി വിസമ്മതിച്ചു.
ഹൈക്കമാന്റ് അടിയന്തിരമായി വിളിപ്പിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ ഒന്‍പത് ശനിയാഴ്ചയാണ് ആന്റണി ദില്ലിയിലേക്കു പോയത്.കെ.മുരളീധരനെതിരെ അച്ചടക്കനടപടിയെടുക്കുന്ന കാര്യം സംബന്ധിച്ച് ആന്റണിയുടെ അഭിപ്രായം തേടാനാണ് ഹൈക്കമാന്റ് അദ്ദേഹത്തെ ദില്ലിയിലേക്കു വിളിപ്പിച്ചതെന്നു കരുതുന്നു.












Click it and Unblock the Notifications