ഹൈക്കമാന്റ് തീരുമാനം നന്ദികേട്: കരുണാകരന്‍
തിരുവനന്തപുരം: കെ.മുരളീധരനെ പുറത്താക്കിയ ഹൈക്കമാന്റ് നടപടി നന്ദികേടാണെന്ന് കെ. കരുണാകരന്‍. മുരളീധരനെ പുറത്താക്കിയതിനോട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഈ തീരുമാനം കോണ്‍ഗ്രസിന്റേതല്ല. ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക ജനങ്ങളായിരിക്കും. കെ. മുരളീധരനെ പുറത്താക്കിയ വാര്‍ത്ത ജനങ്ങളെ സംബന്ധിച്ചിടത്തോളം ക്രൂരവും നിന്ദ്യവുമാണ്. ജീവിതത്തിലും ആയുസ്സിലും ശ്വാസം ഉള്ളിടത്തോളം കാലം പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും കൂടെ മുന്നോട്ട് പോകും. കരുണാകരന്‍ പറഞ്ഞു.
മുക്കാല്‍ നൂറ്റാണ്ടിലേറെക്കാലം പാര്‍ട്ടിക്കുവേണ്ടി ഉഴിഞ്ഞ് വച്ച പ്രവര്‍ത്തകനെന്ന നിലയില്‍ പാര്‍ട്ടിയുടെ തീരുമാനമായി ഈ നടപടിയെ കാണുന്നില്ല. ഇത് പാര്‍ട്ടിയെ ഉള്‍ക്കൊള്ളാത്ത ചിലരുടെ തീരുമാനമാണെന്നും കരുണാകരന്‍ പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ ഇതുവരെയും അവസരവാദപരമായ നിലപാട് കൈക്കൊണ്ടിട്ടില്ല. നിര്‍ഭാഗ്യകരമായ തീരുമാനമാണിത്. എന്തായാലും നേതാക്കളെ വിളിച്ച് കാര്യങ്ങള്‍ സംസാരിക്കും .
മുരളീധരനെതിരായ നടപടികളിലൂടെ തന്റെ ചിറകരിയാനാവില്ലെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications