Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ.മുരളീധരനെ പുറത്താക്കി

ദില്ലി: കെ.മുരളീധരനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് ആറുവര്‍ഷത്തേക്ക് പുറത്താക്കി. പാര്‍ട്ടിയുടെ സംഘടനാചുമതലയുള്ള ജനാര്‍ദ്ദനന്‍ ദ്വിവേദി ഏപ്രില്‍ 10 ഞായറാഴ്ചയാണ് ഇതു സംബന്ധിച്ച് തീരുമാനം പ്രഖ്യാപിച്ചത്.

തുടര്‍ച്ചയായ അച്ചടക്കലംഘനം നടത്തിയ മുരളീധരനെ പുറത്താക്കുകയാണെന്നാണ് ദ്വിവേദി പ്രഖ്യാപിച്ചത്. അച്ചടക്കലംഘനം നടത്തിയപ്പോള്‍ മുന്നറിയപ്പെന്നോണം മുരളീധരനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റു ചെയ്തിരുന്നെന്നും എന്നാല്‍ ഇതു കണക്കാക്കാതെ വീണ്ടും മുരളീധരന്‍ അച്ചടക്കലംഘനം തുടര്‍ന്നതുമാണ് ഇപ്പോഴുള്ള തീരുമാനത്തിനു കാരണമെന്നും ദ്വിവേദി അറിയിച്ചു.അച്ചടക്കലംഘനം ഒരുകാരണവശാലും പാര്‍ട്ടിയില്‍ വച്ചു പൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പുറത്താക്കിക്കൊണ്ടുള്ള കത്ത് കെപിസിസിക്കു നല്‍കുന്നതോടൊപ്പം മുരളിക്കും എഐസിസി നേരിട്ട് അയച്ചുകൊടുക്കും.

ഹൈക്കമാന്റിന്റെ തീരുമാനം പ്രഖ്യാപിച്ചതോടെ മുരളീധരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് കുറച്ചു ദിവസങ്ങളായുണ്ടായിരുന്ന അഭ്യൂഹങ്ങള്‍ ശരിയായിരിക്കുകയാണ്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്റ് എ.കെ ആന്റണിയെ അടിയന്തിരമായി ദില്ലിയിലേക്കു വിളിപ്പിച്ചിരുന്നു. ആന്റണി നടത്തിയ ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ ഫലം കണ്ടില്ലെന്നാണ് ഹൈക്കമാന്റ് തീരുമാനം വെളിപ്പെടുത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+