നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം: ലീഗ്
മലപ്പുറം: ഇപ്പോഴത്തെ മന്ത്രിസഭയുടെ കാലത്തുതന്നെ നരേന്ദ്രന്‍കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നുതന്നെയാണ് മുസ്ലിംലീഗിന്റെ ആവശ്യമെന്നും അതിനായി വിവിധ വിഭാഗങ്ങള്‍ക്ക് നേതൃത്വംനല്‍കേണ്ട ചുമതല പാര്‍ട്ടി നിറവേറ്റുമെന്നും ലീഗ് ജനറല്‍സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും സെക്രട്ടറി മന്ത്രി ഇ.ടി. മുഹമ്മദ്ബഷീറും പറഞ്ഞു.
പിന്നാക്ക, ന്യൂനപക്ഷ, അവശ ജനവിഭാഗങ്ങള്‍ക്കുവേണ്ടി മുസ്ലിംലീഗ് എന്നും ഉറച്ചുനില്‍ക്കും. നരേന്ദ്രന്‍കമ്മീഷന്‍ റിപ്പോര്‍ട്ട് നീതിയുടെ പ്രശ്നമാണ്. ഈ പ്രശ്നം സമുദായവത്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ടുള്ള പ്രചാരണപരിപാടികള്‍ ഉടന്‍ ആരംഭിക്കും.റിപ്പോര്‍ട്ട് നടപ്പാക്കാനായി യൂത്ത്ലീഗ് പ്രചാരണം ആരംഭിച്ചുകഴിഞ്ഞതായും അവര്‍ വ്യക്തമാക്കി.
യു.ഡി.എഫിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ പിന്തുണ മുസ്ലിംലീഗിന്റെ ഭാഗത്തുനിന്നുണ്ടാകും. കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നേതൃപാടവം അവര്‍ക്കുണ്ടെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു. ഇതുസംബന്ധിച്ച് പറയേണ്ട വേദികളില്‍ മുസ്ലിംലീഗ് അഭിപ്രായങ്ങള്‍ പറയുമെന്നും നേതാക്കള്‍ വ്യക്തമാക്കി.












Click it and Unblock the Notifications