കോണ്‍ഗ്രസുകാരനായി തുടരും: മുരളി
തിരുവനന്തപുരം:ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതില്‍ സന്തോഷമേയുള്ളൂവെന്ന് കെ.മുരളീധരന്‍. ഏപ്രില്‍ 12 ചൊവ്വാഴ്ച കെ.കരുണാകരന്റെ വീട്ടില്‍ വച്ചുനടക്കുന്ന യോഗത്തില്‍ ഭാവി പരിപാടികള്‍ എന്താണെന്ന് തീരുമാനിയ്ക്കും. അദ്ദേഹം പറഞ്ഞു.
ഈ യോഗത്തില്‍ ഐ ഗ്രൂപ്പിലെ എംഎല്‍എ മാര്‍ പങ്കെടുക്കും. ഐ വിഭാഗത്തിലെ എല്ലാ പ്രധാന പ്രവര്‍ത്തകരും ഈ യോഗത്തില്‍ പങ്കെടുക്കും.
പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുമെന്ന് നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നതു കൊണ്ട് ഹൈക്കമാന്റ് തീരുമാനത്തില്‍ ആശ്ചര്യമില്ല.
പുറത്താക്കിയാലും കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തന്നെ തുടരും. താന്‍ അച്ചടക്കലംഘനം നടത്തിയിട്ടില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് ഐ ഗ്രൂപ്പ് നടത്തിയത്. അതിനിയും തുടരും. യഥാര്‍ത്ഥ കോണ്‍ഗ്രസ് ഏതാണെന്ന് വൈകാതെ തെളിയും.
പുറത്താക്കിയതിന്റെ പേരില്‍ സോണിയാഗാന്ധിയോടു വിരോധമില്ല. സോണിയയുടെ പിന്നില്‍ അടിയുറച്ചു നില്‍ക്കാന്‍ തന്നെയാണ് തീരുമാനം.കെ.കരുണാകരനും പാര്‍ട്ടി പ്രവര്‍ത്തകരും തന്നോടൊപ്പമുണ്ട്.












Click it and Unblock the Notifications