കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്പി(ബി) യുഡിഎഫ് വിട്ടു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫുമായുള്ള സഖ്യംഉപേക്ഷിക്കാന്‍ ആര്‍എസ്പി(ബി) സംസ്ഥാന പ്ലീനം തീരുമാനിച്ചു. തൊഴില്‍ മന്ത്രി ബാബു ദിവാകരനെ അച്ചടക്ക നടപടിയുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കയതായും പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ.വി.താമരാക്ഷന്‍ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കടുത്ത നിലപാട് എടുത്താണ് സമ്മേളനം തീര്‍ന്നത്.

സംസ്ഥാന പ്ലീനത്തിലെ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ പാര്‍ട്ടി എംഎല്‍എ ഷിബു ബേബി ജോണിനൊപ്പം താമരാക്ഷന്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വാഹന പ്രചരണ ജാഥ നടത്തും. ഈ യാത്രയില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകള്‍ വിശദീകരിക്കും. സംസ്ഥാന പ്ലീനത്തിന്റെ അവസാന ദിനവും താമരാക്ഷന്‍ ഉമ്മന്‍ ചാണ്ടി ഭരണത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി.

ഉമ്മന്‍ ചാണ്ടിയും ബാബു ദിവാകരനും ആര്‍എസ്പി(ബി)യെ തകര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി സമാപന സമ്മേളനം നടത്തിയ താമരാക്ഷന്‍ പാര്‍ട്ടിയുടെ അടുത്ത നീക്കമെന്താകുമെന്ന് വ്യക്തമാക്കിയില്ല.

ആര്‍.എസ്.പി.കളുടെ ലയനം സംബന്ധിച്ച തീരുമാനം പ്ലീനത്തിലുണ്ടായില്ല. ആര്‍.എസ്..പി.യുടെ തീരുമാനം എതിന് എതിരാണെന്ന ധാരണ ഉണ്ട്. അതിനാല്‍ ലയനത്തിനായി നിലകൊള്ളുന്നത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന് താമരാക്ഷന്‍ വിഭാഗം കരുതുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ പ്രക്ഷോഭം തുടങ്ങാന്‍ പാര്‍ട്ടി സമ്മേളനം താമരാക്ഷന് അനുമതി നല്‍കി.

ആര്‍എസ്പി(ബി)യുടെ ഭൂരിഭാഗ പിന്തുണയോടെയാണ് തൊഴില്‍ മന്ത്രി ബാബു ദിവാകരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായ താമരാക്ഷന്‍ പ്രസ്താവിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X