കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷിബു ബേബി ജോണ്‍ എംഎല്‍എ സ്ഥാനം രാജിവച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍എസ്പി(ബി)എംഎല്‍എ ഷിബു ബേബി ജോണ്‍ എംഎല്‍ എ സ്ഥാനം രാജി വച്ചു. ആര്‍എസ്പി(ബി) യുഡിഎഫ് വിടാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് രാജി. ഇതു സംബന്ധിച്ച കത്ത് എ.വി താമരാക്ഷനു കൈമാറി.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് എംഎല്‍എ ആയ സാഹചര്യത്തില്‍ രാഷ്ട്രീയമര്യാദയെന്ന നിലക്കാണ് താന്‍ രാജി വച്ചതെന്ന് ഷിബു പറഞ്ഞു. രാജി തീരുമാനത്തില്‍ മാറ്റമില്ല. അല്ലെങ്കില്‍ തനിക്ക് സഹപ്രവര്‍ത്തകരെ അഭിമുഖീകരിക്കാന്‍ കഴിയാതെ വരും. എംഎല്‍എ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്ന് ചവറയില്‍ തെരഞ്ഞെടുപ്പു നടത്തുകയും പാര്‍ട്ടി തനിക്ക് മത്സരിക്കാന്‍ ടിക്കറ്റ് തരികയും ചെയ്താല്‍ അവിടെത്തന്നെ മത്സരിക്കും. ഇനി വരുന്ന രാഷ്ട്രീയമാറ്റങ്ങള്‍ അനുസരിച്ചേ ഭാവിപരിപാടികള്‍ തീരുമാനിക്കൂ.

ആര്‍എസ്പി(ബി) ടിക്കറ്റില്‍ ഐക്യമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് താന്‍ രാജി വച്ചതെന്നും പാര്‍ട്ടി യുഡിഎഫുമായുള്ള ബന്ധം വിച്ഛേദിക്കുന്ന സാഹചര്യത്തില്‍ താന്‍ എംഎല്‍എ സ്ഥാനം രാജി വയ്ക്കുകയാണെന്നും കാണിച്ചാണ് ഷിബു താമരാക്ഷനു കത്തു നല്‍കിയിട്ടുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X