Get Updates
Get notified of breaking news, exclusive insights, and must-see stories!

കിന്‍ഫ്ര കൊച്ചിയില്‍ ബയോടെക്നോളജി പാര്‍ക്ക് തുടങ്ങുന്നു

കൊച്ചി: കിന്‍ഫ്ര കൊച്ചിയില്‍ തുടങ്ങുന്ന ബയോടെക്നോളജി പാര്‍ക്കിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏപ്രില്‍ 21ന് തറക്കല്ലിടും. വ്യവസായവകുപ്പുമന്ത്രി വി.കെ ഇബ്രാഹീംകുഞ്ഞ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.കളമശേരിയിലെ കണയന്നൂര്‍ താലൂക്കിലാണ് പാര്‍ക്ക് സ്ഥാപിക്കുന്നത്. ഇതിനായി ഇവിടെ 50 ഏക്കര്‍ ഭൂമി കിന്‍ഫ്ര ഏറ്റെടുത്തുകഴിഞ്ഞു. ഇതുകൂടാതെ 240 ഏക്കര്‍ ഭൂമി കിന്‍ഫ്രക്ക് കളമശേരിയിലുണ്ട്.

3953.57 ലക്ഷം രൂപ ചെലവിലാണ് കിന്‍ഫ്ര പാര്‍ക്ക് സ്ഥാപിക്കുന്നത്. ഇതിന് 1100 ലക്ഷം സര്‍ക്കാര്‍ നല്‍കും.രണ്ടു ഘട്ടങ്ങളിലായാണ് പാര്‍ക്കിന്റെ വികസനം നടപ്പാക്കുക. ആദ്യഘട്ടത്തില്‍ ഇന്‍ക്യുബേഷന്‍ സെന്റര്‍ നിര്‍മിക്കും.

ബയോടെക്നോളജിയിലധിഷ്ഠിതമായ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്കടക്കം പാര്‍ക്കില്‍ പാട്ടത്തിനു സ്ഥലം നല്‍കും. 20ളം വ്യവസായസ്ഥാപനങ്ങള്‍ തുടങ്ങുവാനുള്ള സ്ഥലം പാര്‍ക്കിലുണ്ട്. ബയോടെക്നോളജി രംഗങ്ങളില്‍ വൈദഗ്ധ്യം നേടിയവര്‍ക്ക് ഇവിരെ തൊഴിലവസരങ്ങള്‍ ലഭ്യമാകും. ഇവിടെയാരംഭിക്കുന്ന ബയോടെക്നോളജി ലബോറട്ടറികള്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും കിന്‍ഫ്ര ചെയ്തുകൊടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+