പ്രകാശ് കാരാട്ട് സിപിഎം ജനറല്‍ സെക്രട്ടറി
ദില്ലി: ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനു പകരം മലയാളിയും പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് സിപിഎം ജനറല്‍ സെക്രട്ടറിയാകും.അനാരോഗ്യം മൂലം സെക്രട്ടറി പദം ഒഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ച സുര്‍ജിത്തിന് തല്‍സ്ഥാനമൊഴിയാന്‍ പോളിറ്റ് ബ്യൂറോ അനുവാദം നല്‍കി.
ഏപ്രില്‍ 11 തിങ്കളാഴ്ച രാവിലെ ചേരുന്ന യോഗം പുതിയ കേന്ദ്രകമ്മറ്റിയെയും തുടര്‍ന്ന് ജനറല്‍ സെക്രട്ടറിയേേയും തെരഞ്ഞെടുക്കും.
മുതിര്‍ന്ന സിപിഎം നേതാവായ ജ്യോതിബസുവും പിബിയില്‍ നിന്ന് ഒഴിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും തുടരണമെന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വത്തിന്. ഇക്കാര്യത്തില്‍ സ്വന്തമായ തീരുമാനമെടുക്കാന്‍ ബസുവിന് നേതൃത്വം അനുവാദം നല്‍കിയിട്ടുണ്ട്.
സിപിഎം കേരളാഘടകത്തില്‍ വിഭാഗീയതയുണ്ടെന്ന കാര്യം നേതൃത്വത്തിനു ബോധ്യമായ സ്ഥിതിക്ക് കേരളത്തില്‍ നിന്നും ആരും പോളിറ്റ് ബ്യൂറോയിലുണ്ടാകാന്‍ സാധ്യതയില്ല. പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം മാത്രം കേരളത്തില്‍ നിന്നുള്ളവരെ പിബിയില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് പൊതുവെയുള്ള തീരുമാനം.












Click it and Unblock the Notifications