Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെറ്റ്, എയര്‍ സഹാറ നിരക്കുകള്‍ കൂട്ടി

ദില്ലി: ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനനിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിതിനു തൊട്ടുപിന്നാലെ സ്വകാര്യവിമാനക്കമ്പനികളായ ജെറ്റ് എയര്‍വെയ്സും എയര്‍ സഹാറയും നിരക്കുകള്‍ 12 ശതമാനം വര്‍ദ്ധിപ്പിച്ചു. വിമാനഇന്ധന നിരക്ക് ഉയര്‍ന്നതു കൊണ്ടാണ് ഈ നടപടി.

എന്നാല്‍ തങ്ങള്‍ തല്‍ക്കാലം നിരക്കു വര്‍ദ്ധിപ്പിക്കുന്നില്ലെന്ന് എയര്‍ ഡക്കാന്‍ അറിയിച്ചു. അമേരിക്കയില്‍ ക്രൂഡോയില്‍ വിലയില്‍ ഈ വര്‍ഷമുണ്ടായ 24 ശതമാനം വര്‍ദ്ധനയാണ് വിമാനഇന്ധനവര്‍ദ്ധവിനു കാരണമായിരിക്കുന്നത്.

ഇന്ത്യയിലെ വിമാനഇന്ധനവില മാര്‍ച്ചില്‍ 27,250 ആയിരുന്നത് ഏപ്രിലില്‍ 32,250 ആയി ഉയര്‍ന്നിരുന്നു. ഇത് വിമാനസര്‍വീസുകളെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ധനനിരക്ക് ഉയര്‍ന്നു കൊണ്ടിരിക്കുകയാണെങ്കിലും സ്വകാര്യവിമാനക്കമ്പനികളടക്കം ധാരാളം വിമാനസര്‍വീസുകളുള്ളതുകൊണ്ടുള്ള മത്സരം മൂലം ടിക്കറ്റ് നിരക്കില്‍ കുറവുണ്ടാകുകയാണ് ചെയ്തിട്ടുള്ളത്.

ഇന്ധനവര്‍ദ്ധനവു കാരണം ഈ വര്‍ഷം വിമാനക്കമ്പികള്‍ക്ക് 5.5 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടായതായാണ് അയാട്ടയുടെ കണക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+