മുരളിയെ കരുണാകരന്‍ നിയന്ത്രിക്കേണ്ടിയിരുന്നു: ചാണ്ടി
കൊച്ചി: കോണ്‍ഗ്രസ് വികാരമുള്ള ആരും പാര്‍ട്ടി വിട്ട് പോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെ.പി.സി.സി. മുന്‍ അധ്യക്ഷന്‍ കെ.മുരളീധരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സാഹചര്യത്തില്‍ പാര്‍ട്ടി പിളര്‍ന്നാല്‍ അതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. മുരളിയെ കെ.കരുണാകരന്‍ നിയന്ത്രിക്കേണ്ടതായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കെപിസിസി നടത്തുന്ന മേഖലാ റാലികള്‍ അവസാനിക്കുന്നതോടെ പാര്‍ട്ടിയുടെ ശക്തി തെളിയും. മുരളിയെ പുറത്താക്കിയത് പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ല.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ഇത് ഒരു തരത്തിലും ബാധിക്കില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പായിരിക്കും അത്. കോണ്‍ഗ്രസ് വികാരമുള്ള ആരും പാര്‍ട്ടി വിട്ട് പോകില്ല. യു.ഡി.എഫിനും ഇതുകൊണ്ട് പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications