ഒമാന്‍ മലയാളി സംഘനയ്ക്ക് സ്ഥലം നല്‍കും
തിരുവല്ല: ഫ്രണ്ട്സ് ഓഫ് തിരുവല്ല എന്ന സംഘടനയ്ക്ക് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്ഥലം നല്‍കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മതിച്ചതായി സംഘടനാ വൃത്തങ്ങള്‍ വ്യക്തമാക്കി. ഖത്തറില്‍ നിന്ന് കേരളത്തിലേയ്ക്ക് മടങ്ങിയെത്തിയവരുടെ സംഘടനയാണ് ഫ്രണ്ട്സ് ഓഫ് തിരുവല്ല.
തൊഴിലവസരങ്ങള്‍ ലഭ്യമാവുന്ന സംരംഭങ്ങള്‍ തുടങ്ങാനാണ് 50 ഏക്കര്‍ സ്ഥലം സംഘടനയ്ക്ക് നല്‍കുന്നത്. ദോഹ സന്ദര്‍ശന വേളയിലാണ് സംഘടനയ്ക്ക് സ്ഥലം നല്‍കാമെന്ന് ഉമ്മന്‍ ചാണ്ടി സമ്മതിച്ചത്. തുടര്‍ന്ന് മാര്‍ച്ച് 18 ന് സംഘടനയുടെ ഭാരവാഹികള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി.
തിരുവല്ലയുടെ പ്രാന്തപ്രദേശമായ പുളിക്കീഴിലായിരിയ്ക്കും സ്ഥലം. ഈ പ്രദേശത്തുള്ളവര്‍ തന്നെ സ്ഥലം സംഘടനയ്ക്ക് നല്‍കാന്‍ നിവേദനം സമര്‍പ്പിയ്ക്കണമെന്ന് മുഖ്യമന്ത്രി ഇവരോട് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ നടത്തിപ്പില്‍ പ്രദേശത്തെ പഞ്ചായത്ത് അംഗങ്ങളെ കൂടി ഭാഗഭാക്കാന്‍ മുഖ്യമന്ത്രി പ്രതിനിധികളോട് ആവശ്യപ്പെട്ടു.
ഫോട്ടയുടെ പ്രതിനിധികളായി ഡോ. കെ.സി. ചാക്കൊ, കെ.വി. തോമസ്, മാത്യു സി കുര്യന്‍, മാത്യു വര്‍ഗ്ഗീസ്, ഷാജി തെന്‍മണ്ടം, ബേബി കുര്യന്‍, തോമസ് കുര്യന്‍ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
സംഘടനയ്ക്ക് സ്ഥലം നല്‍കുന്നത് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിനിടയില്‍ വിവാദമായിരുന്നു.












Click it and Unblock the Notifications