കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ ഗ്രൂപ്പ് നിര്‍ണായകയോഗം ചേരുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കെ.മുരളീധരനെ പുറത്താക്കിയതിനെ തുടര്‍ന്ന് പുതിയ പാര്‍ട്ടി രൂപികരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഐ ഗ്രൂപ്പിന്റെ നിര്‍ണായകയോഗം ഏപ്രില്‍ 11 തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് കെ.കരുണാകരന്റെ വീട്ടില്‍ ചേരുന്നു. പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ യോഗത്തില്‍ തീരുമാനിക്കുമെന്നാണ് കരുതുന്നത്.

യോഗത്തിലെടുക്കുന്ന തീരുമാനങ്ങള്‍ മുതിര്‍ന്ന നേതാവ് കെ.കരുണാകരന്‍ ഏപ്രില്‍ 12 ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും.

പുതിയ പാര്‍ട്ടി രൂപീകരണത്തിനൊരുങ്ങുമ്പോള്‍ ഐ ഗ്രൂപ്പിന്റെ മുന്നിലുള്ള ഏറ്റവും പ്രധാനചോദ്യം പാര്‍ട്ടി പിളര്‍ക്കാനുള്ള തീരുമാനത്തോട് ഗ്രൂപ്പിലെ എത്ര എംഎല്‍എമാര്‍ അനുകൂലിക്കുമെന്നതാണ്. ഒരു പിളര്‍പ്പിനോട് ഭൂരിഭാഗം എംഎല്‍എമാര്‍ക്കും യോജിപ്പില്ലെന്നാണ് സൂചനകള്‍.

എന്നാല്‍ മുരളീധരന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിന്റെ മുന്നൊരുക്കങ്ങളിലാണ്. ഇന്ദിരാഗാന്ധിയുടെ പേരിലായിരിക്കും പുതിയ പാര്‍ട്ടി രൂപീകരിക്കുകയെന്ന് മുരളീധരന്‍ സൂചന നല്‍കിക്കഴിഞ്ഞു. മിക്കവാറും എല്ലാ ജില്ലകളിലും കെപിസിസിക്കു ബദലായി കമ്മറ്റികളും രൂപീകരിച്ചുകഴിഞ്ഞു. യുഡിഎഫിലൈ ഘടകകക്ഷികളായ കേരളാകോണ്‍ഗ്രസ് ബി, ജെ നേതാക്കന്മാരുമായി കഴിഞ്ഞ ദിവസങ്ങളിലായി കരുണാകരന്‍ ചര്‍ച്ച നടത്തിയിരുന്നു. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ പുതിയ പാര്‍ട്ടിയായി മത്സരിക്കാനാണ് മുരളീധരന്റെ തീരുമാനം. ഇതിന് മുരളീധരന്‍ എല്‍ഡിഎഫിനെ കൂട്ടുപിടിക്കുമോയെന്നതാണ് രാഷ്ട്രീയവൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X