Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാംമുന്നണിക്ക് പ്രസക്തിയുണ്ടെന്ന് ജേക്കബ്ബ്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാംമുന്നണിക്ക് പ്രസക്തിയുണ്ടെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ടി.എം. ജേക്കബ.് നാളെ രാഷ്ട്രീയത്തില്‍ എന്തൊക്കെ മാറ്റമുണ്ടാകുമെന്ന് പറയാനാവില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം രണ്ട് മുന്നണികളാണ് പ്രബലമായുള്ളത്. ഒരു മുന്നണിയുടെ സാധ്യതകള്‍ വരുന്ന കക്ഷികളെയും നേതാക്കളെയും ബന്ധപ്പെട്ടിരിക്കുമെന്നും മൂന്നാം മുന്നണിയുടെ സാധ്യത പ്രവചിക്കാറായില്ലെന്നും ജേക്കബ് പറഞ്ഞു.

നേരത്തെ ടി.എം ജേക്കബ്ബ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കെ.മുരളീധരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തി. കരുണാകരനും മുരളിയും പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചാല്‍ ജേക്കബും അതുമായി സഹകരിക്കുമെന്നാണ് അറിയുന്നത്.

ജേക്കബും കരുണാകരനും രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പും ചര്‍ച്ച നടത്തിയിരുന്നു. യുഡിഎഫിലെ കക്ഷി നേതാക്കളായ ആര്‍. ബാലകൃഷ്ണ പിള്ളയും എ.വി.താമരാക്ഷനും അന്ന് ജേക്കബിനൊപ്പമുണ്ടായിരുന്നു.

കരുണാകരന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന പക്ഷം ഇവര്‍ കരുണാകരനു പിന്തുണ നല്‍കുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+