ആര്‍എസ്പിയില്‍ നിന്നും രാജി വച്ചിട്ടില്ല: ഷിബു ബേബി ജോണ്‍
തിരുവനന്തപുരം: താന്‍ ആര്‍എസ്പി(ബി) യില്‍ നിന്നും രാജി വച്ചതായുള്ള വാര്‍ത്തകള്‍ ഷിബു ബേബി ജോണ്‍ നിഷേധിച്ചു. പാര്‍ട്ടി തീരുമാനങ്ങളില്‍ അസംതൃപ്തി ഉണ്ടെങ്കിലും അവയുമായി സഹകരിച്ച് പോകുമെന്ന് ഷിബു വ്യക്തമാക്കി.
യുഡിഎഫ് വിടാന്‍ ആര്‍എസ്പി(ബി) തീരുമാനിച്ച സാഹചര്യത്തില്‍ എംഎല്‍എസ്ഥാനം രാജിവച്ചുള്ള കത്ത്് ഷിബു താമരാക്ഷന് നല്‍കിയിരുന്നു യുഡിഎഫ്വിടാനുള്ള പാര്‍ട്ടി തീരുമാനത്തില്‍ ഷിബുവിന് പ്രതിഷേധവുമുണ്ടായിരുന്നു. പാര്‍ട്ടി യുഡിഎഫ് വിടണമെന്ന് സംസ്ഥാനസെക്രട്ടറിയേറ്റിലും സംസ്ഥാനകമ്മറ്റിയിലും താമരാക്ഷന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ ഈ നിലപാടിനെ ഷിബു എതിര്‍ത്തിരുന്നു. യുഡിഎഫ് പിന്‍ബലത്തില്‍ ജയിച്ച എം.എല്‍.എ. സ്ഥാനം രാജിവയ്ക്കാന്‍ ഷിബുവിനെ പ്രേരിപ്പിച്ചതും അതാണ്.
എന്നാല്‍ എംഎല്‍എസ്ഥാനം ഷിബു രാജിവയ്ക്കേണ്ടതില്ലെന്ന് താമരാക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications