പുതിയ കപ്പല്‍നിര്‍മാണകേന്ദ്രം തുടങ്ങും: മന്ത്രി ബാലു
കൊച്ചി: അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ രണ്ട് കപ്പല്‍നിര്‍മാണകേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ ഷിപ്പിംഗ് മന്ത്രാലയം പദ്ധതിയിടുന്നതായി കേന്ദ്രമന്ത്രി ടി.ആര്‍ ബാലു പറഞ്ഞു. കൊച്ചിയില്‍ നിര്‍മിക്കുന്ന യുദ്ധക്കപ്പലിന്റെ ഇരുമ്പുമുറിക്കല്‍ കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള കപ്പല്‍നിര്‍മാണ ശാലകള്‍ നവീകരിക്കും.കിഴക്ക്, പടിഞ്ഞാറ് സംസ്ഥാനങ്ങളിലായിരിക്കും പുതിയ കപ്പല്‍നിര്‍മാണ ശാലകള്‍ സ്ഥാപിക്കുക. കപ്പല്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കും. ഇതിനായി ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും സ്വകാര്യനിക്ഷേപം സ്വീകരിക്കും.
ചൈനയുടെ മാതൃക സ്വീകരിച്ച് ഇന്ത്യയിലെ കപ്പല്‍ നിര്‍മാണരംഗം നവീകരിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതിയെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications