എസ്എസ്എല്‍സി: രാജന്‍ ചാക്കോയും ഭാര്യയും കീഴടങ്ങി
തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ മുഖ്യപ്രതികളായ രാജന്‍ ചാക്കോയും ഭാര്യ ഗീതയും ഏപ്രില്‍ 11 തിങ്കളാഴ്ച കോടതിയില്‍ കീഴടങ്ങി.തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഇവര്‍ കീഴടങ്ങിയത്.
ഒളിവിലായിരുന്ന ഇവരെക്കുറിച്ച് അന്വേഷിക്കുന്നതിനായി ക്രൈബ്രാഞ്ച് സംഘം ചെന്നൈയിലേക്കു പോകാനിരിക്കവെയാണ് ഇവര്‍ കീഴടങ്ങിയത്. കേസില്‍ ഇവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
ചോദ്യപേപ്പര്‍ അച്ചടിച്ച ചൈന്നൈയിലെ പ്രസിന്റെ മാനേജരാണ് രാജന്‍ ചാക്കോ.












Click it and Unblock the Notifications