Get Updates
Get notified of breaking news, exclusive insights, and must-see stories!

വാറ്റ്: നസറുദ്ദീന്‍ നിരാഹാരം അവസാനിപ്പിച്ചു

തിരുവനന്തപുരം: ധനമന്ത്രി വക്കം പുരുഷോത്തമനുമായി വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കള്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ ഭാഗമായി മൂല്യവര്‍ദ്ധിതനികുതി(വാറ്റ്)ക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ നിരാഹാരസമരം സമിതി പ്രസിഡന്റ് ടി നസറുദ്ദീന്‍ അവസാനിപ്പിച്ചു.

ഇതനുസരിച്ച് മാര്‍ച്ച് 31 വരെ നികുതി നല്കിയ വ്യാപാരികളില്‍ നിന്ന് മാത്രം ഏപ്രില്‍ ഒന്നു മുതല്‍ നികുതി ഈടാക്കും, വില്‍പനനികുതി നടപ്പാക്കുന്നത് സംബന്ധിച്ച സമിതിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളെ ഉള്‍പ്പെടുത്തും, ഏകോപന സമിതിയുടെ കൂടി സഹകരണത്തിലാകും നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക, വ്യാപാരി സമരവുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത കേസുകള്‍ പിന്‍വലിക്കും തുടങ്ങിയ ഒത്തുതീര്‍പ്പ് നിര്‍ദ്ദേങ്ങളിലാണ് വ്യാപാരി ഏകോപന സമിതിയുടെ നിരാഹാരത്തിന് അവസാനമായത്.

ഇതിനിടെ സെക്രട്ടേറിയറ്റിന് മുന്നില്‍ സി പി എം അനുകൂല വ്യാപാരി സംഘടനയായ കേരളാ വ്യാപാരി വ്യവസായി സമിതി നടത്തിവരുന്ന നിരാഹാരം അവസാനിപ്പിച്ചിട്ടില്ല. ഇവരുമായി ഏപ്രില്‍ 11 തിങ്കളാഴ്ച ധനമന്ത്രി ചര്‍ച്ച നടത്തും. നിരാഹാര സമരത്തില്‍ നിന്നു പിന്‍വാങ്ങുന്നതു വഴി ഏകോപന സമിതി നേതാക്കള്‍ വ്യാപാരികളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി ആരോപിച്ചു. വ്യാപാരികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ചെവിക്കൊണ്ടില്ലെങ്കില്‍ നിരാഹാരവുമായി മുന്നോട്ടു പോകുക തന്നെ ചെയ്യുമെന്ന് വ്യാപാരി സമിതി നേതാക്കള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+