സുമാത്രയില്‍ ഭൂചനം
ദില്ലി: ഇന്തോനേഷ്യയിലെ സുമാത്രയില്‍ ഏപ്രില്‍ 11ന് രാത്രി റിച്ചര്‍ സ്കേലില്‍ 5.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായതായി ഇന്ത്യന്‍ കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.
വടക്കന്‍ സുമാത്രയുടെ പടിഞ്ഞാറന്‍ തീരത്തായി ഇന്ത്യന്‍ സമയം രാത്രി 11.41നാണ് ആദ്യത്തെ ചലനമുണ്ടായത്.ഭൂചലനത്തില്‍ ആര്‍ക്കും അപകടമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല.
2004 ഡിസംബര്‍ 26ന് സുമാത്രയിലുണ്ടായ ഭൂചലനത്തില്‍ ലക്ഷക്കണക്കിനാളുകള്‍ മരിച്ചിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ സുനാമി ദുരന്തം ഇന്ത്യയുടള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടാക്കിയിരുന്നു.












Click it and Unblock the Notifications