ആര്‍എസ്എസ്-ബിജെപി ഭിന്നത വെളിച്ചത്ത്
ന്യൂഡല്‍ഹി: ബിജെപി നേതാവ് അടല്‍ ബിഹാരി വാജ-്പേയി നല്ല പ്രധാനമന്ത്രിയായിരുന്നില്ലെന്ന ആര്‍എസ്എസ് നേതാവ് കെ.സുദര്‍ശന്റെ പ്രസ്താവന പുറത്തുവന്നതോടെ ആര്‍എസ്-ബിജെപി ബന്ധത്തിലെ ഭിന്നത വെളിവാകുന്നു. രണ്ടു ദിവസം മുന്‍പ് ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സുദര്‍ശന്‍ വാജ്പേയിക്കെതിരെ വിമര്‍ശനമുന്നയിച്ചത്.
ബിജെ-പി അദ്ധ്യക്ഷന്‍ എല്‍.കെ.അദ്വാനിയും അടല്‍ ബിഹാരി വാജ-്പേയിയും യുവനേതൃത്വത്തിനായി വഴിമറണമെന്ന് സുദര്‍ശന്‍ പ്രസ്താവിച്ചെന്ന വാര്‍ത്ത ആര്‍എസ്എസ് വൃത്തങ്ങള്‍ നിഷേധിച്ചതിന് തൊട്ടു പിന്നാലെയാണ് വാജ-്പേയിക്കെതിരെയുള്ള സുദര്‍ശനന്റെ പ്രസ്താവനകള്‍ സംപ്രേഷണം ചെയ്തത്. നേരത്തെ വാജ്പേയിയേയും അദ്വാനിയേയും തങ്ങളുടെ നേതാവെന്ന നിലയില്‍ ബിജെപിഅംഗീകരിച്ചിട്ടുണ്ടെന്ന് ആര്‍എസ്എസ് പ്രസ്താവിച്ചതിനു പുറകെ ബിജെപി നേതാക്കള്‍ക്കെതിരെ ആര്‍എസ്എസ് നേതാവ് ഉയര്‍ത്തിയആരോപണം ഇരുവിഭാഗവും തമ്മിലുള്ള അഭിപ്രായഭിന്നതയായാണ് രാഷ്ട്രീയവൃത്തങ്ങള്‍ കാണുന്നത്. സ്വന്തം മണ്ഡലവുമായി ആശയവിനിമയം നടത്താന്‍ പോലും വാജ്പേയി പരാജയപ്പെട്ടുവെന്നും അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരു സഹായവും വാജ-്പേയി ചെയ്തില്ലെന്നും ടെലിവിഷന്‍ അഭിമുഖത്തില്‍ സുദര്‍ശന്‍ ആരോപണമുന്നയിച്ചിരുന്നു.












Click it and Unblock the Notifications