പുതിയ പാര്‍ട്ടി രൂപീകരിക്കും: ബാബു ദിവാകരന്‍
തിരുവനന്തപുരം: താന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് തൊഴില്‍ വകുപ്പുമന്ത്രി ബാബു ദിവാകരന്‍ പറഞ്ഞു. ഏപ്രില്‍ 15നു ചേരുന്ന യോഗത്തില്‍ പുതിയ പാര്‍ട്ടിയുടെ പേരു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഭരണകക്ഷിയായ യുഡിഎഫില്‍ തന്നെയായിരിക്കും തന്റെ പാര്‍ട്ടി. യുഡിഎഫിനെ ശക്തിപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തും. ആര്‍എസ്പിയിലെ കൂടുതല്‍ പ്രവര്‍ത്തകരും തന്റെയൊപ്പമാണ്. ആര്‍എസ്പി ജനറല്‍ സെക്രട്ടറി ബാബു ദിവാകരനുമായി താന്‍ യാതൊരു തര്‍ക്കത്തിനുമില്ലെന്നും ബാബു ദിവാകരന്‍ പറഞ്ഞു.
ഏപ്രില്‍ ഒന്‍പതിനു ചേര്‍ന്ന താമരാക്ഷന്റെ നേതൃത്വത്തിലുളള ആര്‍എസ്പി(ബി) യോഗം യുഡിഎഫില്‍ നിന്ന് വിട്ടുപോകുകയാണെന്ന പ്രഖ്യാപനം നടത്തിയിരുന്നു.












Click it and Unblock the Notifications