പുതിയ പാര്‍ട്ടിക്ക് എംഎല്‍എമാരുടെ പിന്തുണ
തിരുവനന്തപുരം: ഐ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള സമാന്തരപാര്‍ട്ടി ചെയര്‍മാന്‍മാര്‍ പുതിയ പാര്‍ട്ടി രൂപീകരണത്തിന് പിന്തുണ പ്രഖ്യാപിച്ചു.
ഏപ്രില്‍ 11 തിങ്കളാഴ്ച കെ.കരുണാകരന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനത്തിന് എംഎല്‍എമാര്‍ പിന്തുണ പ്രഖ്യാപിച്ചത്. മലപ്പുറം ഒഴികെയുള്ള ജില്ലയിലെ സമാന്തര ചെയര്‍മാന്‍മാര്‍ യോഗത്തില്‍ സംബന്ധിച്ചു.
ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ സ്ഥാനം രാജിവച്ച് ഉപതെരഞ്ഞടുപ്പില്‍ വീണ്ടും മത്സരിച്ച് കരുത്ത് തെളിയിക്കണമെന്ന് കോടോത്ത് ഗോവിന്ദന്‍ നായര്‍ നിര്‍ദേശിച്ചു. ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പിന്തുണയോടെ ജയിക്കാനും അങ്ങനെ ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടി നല്‍കാനും നിര്‍ദേശത്തെ ചിലര്‍ പിന്തുണച്ചു. ഇതെക്കുറിച്ച് കരുണാകരന്‍ അഭിപ്രായമൊന്നും പറഞ്ഞില്ല.
പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉടനടി വേണമെന്ന് യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം എംഎല്‍എമാരും അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications