കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു ഐക്യവേദി ധര്‍ണ നടത്തും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കെ.മുരളീധരനെ പുറത്താക്കിയ സാഹചര്യത്തില്‍ ഐ ഗ്രൂപ്പ് ഏപ്രില്‍ 12 ചൊവ്വാഴ്ച കെ.കരുണാകരന്റെ ഊളമ്പാളയിലെ വസതിയില്‍ യോഗം ചേരും. യോഗത്തില്‍ പങ്കെടുക്കാനായി എല്ലാ ഐ ഗ്രൂപ്പ് എംഎല്‍എമാരും തലസ്ഥാനത്തെത്തിക്കഴിഞ്ഞു.

പുതിയ പാര്‍ട്ടിയുടെ രൂപീകരണം സംബന്ധിച്ച് ഏപ്രില്‍ 12ന് ഔദ്യോഗിക പ്രഖ്യാപനമൊന്നുമുണ്ടായില്ലെങ്കിലും പാര്‍ട്ടി രൂപീകരണം സംബന്ധിച്ച് തീരുമാനം യോഗത്തിലുണ്ടാകുമെന്നാണ് സൂചന.

ഏപ്രില്‍ 11 തിങ്കളാഴ്ചയും ഐ ഗ്രൂപ്പ് കരുണാകരന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഭൂരിഭാഗം എംഎല്‍എമാരും യോഗത്തില്‍ നിര്‍ദേശിച്ചതായാണ് അറിയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കരുണാകരന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X