കെപിസിസി റാലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
തിരുവനന്തപുരം: കെപിസിസി നേതൃത്വം ഔദ്യോഗികമായി ഏപ്രില്‍ 12ന് സംഘടിപ്പിക്കുന്ന ദക്ഷിണമേഖലാ റാലിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
റാലിക്കുശേഷം നടക്കുന്ന പൊതുസമ്മേളനത്തി കേന്ദ്രമന്ത്രി പി.എം. സെയ്ദ്, കര്‍ണാടക-മഹാരാഷ്ട്ര മുഖ്യമന്ത്രിമാരും പങ്കെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു. സമ്മേളനം നടക്കുന്ന തിരുവനന്തപുരത്തെ പുത്തരിക്കണ്ടം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ നിരീക്ഷിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നുഅദ്ദേഹം.
റാലിയിലേക്ക് കെ.കരുണാകരനെ ക്ഷണിച്ചിട്ടുണ്ടോ എന്ന്ചോദിച്ചപ്പോള്‍ എല്ലാവരും പങ്കെടുത്ത കെപിസിസി എക്സിക്യൂട്ടീവാണ് റാലി നടത്താന്‍ തീരുമാനിച്ചതെന്ന്തെന്നല മറുപടി പറഞ്ഞു.
തെന്നലക്കൊപ്പം ഔദ്യോഗിക പക്ഷത്തെ മുതിര്‍ന്നനേതാക്കളും റാലിയുടെ ഒരുക്കങ്ങള്‍പരിശോധിച്ച് ഉറപ്പുവരുത്തി.












Click it and Unblock the Notifications