രംഗവിലാസം കൊട്ടാരത്തെ ചൊല്ലി തര്‍ക്കം
തിരുവനന്തപുരം: കോവളം കൊട്ടാരത്തിനു പിന്നാലെ തിരുവിതാംകൂര്‍ രാജവംശത്തിന്റെ അധീനതിയില്‍ പെട്ട മറ്റൊരു കൊട്ടാരവും വിവാദത്തിലേക്ക്.
രാജഭരണകാലത്ത് ആര്‍ട്ട് ഗ്യാലറിയായി ഉപയോഗിച്ചിരുന്ന രംഗവിലാസം കൊട്ടാരത്തെച്ചൊല്ലിയാണ് ഇക്കുറി തര്‍ക്കമുയര്‍ന്നിരിക്കുന്നത്. കേരളത്തിന്റെ പഴമ വിളിച്ചോതുന്ന ഈ കൊട്ടാരം 1965ല്‍ കേരള സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് കെഎസ്ആര്‍ടിസിക്ക് വാടകക്കു നല്‍കിയിരുന്നു. കോര്‍പ്പറേഷന്റെ സ്വന്തം കെട്ടിടം പണിതീരുമ്പോള്‍ അതിലേക്കു മാറാമെന്ന വ്യവസ്ഥയിലായിരുന്നു വാടകക്കു നല്‍കിയിരുന്നത്. എന്നാല്‍ സ്വന്തം കെട്ടിടം പണി തീര്‍ന്ന് അതിലേക്കു മാറിയിട്ടും കൊട്ടാരം വിട്ടുകൊടുക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറായിട്ടില്ല. ഇതെക്കുറിച്ച് രേഖകള്‍ പരിശോധിച്ച ശേഷം നിലപാടു വ്യക്തമാക്കാമെന്ന് കെഎസ്ആര്‍ടിസി ചെയര്‍മാന്‍ കെ.പി സോമരാജന്‍ പറഞ്ഞു.
കെഎസ്ആര്‍ടിസിയോട് എത്രയും വേഗം കൊട്ടാരമൊഴിഞ്ഞു കൊടുക്കാന്‍ കെട്ടിടത്തിന്റെ കൈവശാവകാശമുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രകമ്മറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ശരിയായി സൂക്ഷിക്കാത്തതു കാരണം കൊട്ടാരമത്തിന് കേടുപാടുകള്‍ പറ്റിയതായും ക്ഷേത്രകമ്മറ്റി അരോപണമുന്നയിച്ചിട്ടുണ്ട്.












Click it and Unblock the Notifications