ഉധംപൂര്‍-ജമ്മു റയില്‍പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ജമ്മു: ഉധംപൂരി-ജമ്മു റയില്‍ പാത പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉദ്ഘാടനം ചെയ്തു.. ജമ്മു റയില്‍വേ സ്റേഷനില്‍ രാവിലെ സമ്പര്‍ക്കക്രാന്തി എക്സ്പ്രസിന് പച്ചക്കൊടി വീശിയാണ് ഉധംപൂരിലേക്കുള്ള റയില്‍ സര്‍വീസിന് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.
ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1983 എപ്രില്‍ 14ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് 55 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഉധംപൂര്‍ റെയില്‍വേ പാത നിര്‍മാണ പദ്ധതിക്ക് തറക്കല്ലിട്ടത്. എന്നാല്‍ തീവ്രവാദ ഭീഷണിയിലും ഭൂമിശാസ്ത്രപരമായ തടസങ്ങളിലും പദ്ധതി വൈകുകയായിരുന്നു.
നിര്‍ദ്ദിഷ്ട ജമ്മു-ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുല്ല റെയില്‍വേ പാതയുടെ ഭാഗമായ ജമ്മു-ഉധംപൂര്‍ പാത 515 കോടി രൂപ ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്.
കിലോമീറ്ററിന് ആറ് സുരക്ഷാഭടന്മാര്‍ എന്ന നിലയില്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്ന റെയില്‍പാതയ്ക്കൊപ്പം തീവണ്ടി ബോഗികള്‍ ദിവസവും പരിശോധിക്കുന്നതിന് രണ്ട് പൊലീസ് നായകളുള്‍പ്പെടെയുള്ള സ്ഫോടനവിരുദ്ധ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രിക്കൊപ്പം റയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ്, സഹമന്ത്രിമാരായ നരേന്‍ഭായ് രത്വ, ആര്‍ വേലു, ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.












Click it and Unblock the Notifications