അശ്വിനി വധം: രണ്ടുപേര്‍ കൂടി പിടിയില്‍
ഇരിട്ടി: ആര്‍എസ്എസ് നേതാവ് അശ്വിനി കുമാറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടുപ്രതികളെക്കൂടി ക്രൈംബ്രാഞ്ച് അറസ്റു ചെയ്തു. നരയമ്പാറ മാണിക്കോത്ത് വല്ലത്ത് വീട്ടില്‍ മര്‍ഷക്, ഉളിയില്‍ സ്വദേശി മാവിലക്കണ്ടി യൂനുസ് എന്നിവരാണ് അറസ്റിലായത്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ രണ്ടുപേരെ അറസ്റു ചെയ്തിരുന്നു. ഇതോയെ അശ്വിനി കുമാര്‍ വധക്കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. ആകെ ഒന്‍പതു പേരാണ് കേസിലുള്‍പ്പെട്ടിരിക്കുന്നത്. പ്രതികളില്‍ ചിലര്‍ മഹാരാഷ്ട്രയിലേക്കു കടന്നുവെന്ന സൂചനയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
മാര്‍ച്ച് 10നാണ് അശ്വിനി കുമാറിനെ ഒരു സംഘം ബസിനുള്ളില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്.












Click it and Unblock the Notifications