കണ്ണൂരില്‍ നിന്നും സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തു
കണ്ണൂര്‍: കണ്ണൂരിലെ തലശേരിയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തു. നിതിന്‍ മോഹന്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നാണ് ഇവ കണ്ടെടുത്തത്.
കഴിഞ്ഞയാഴ്ച പൊലീസ് നടത്തിയ റെയ്ഡില്‍ സജില്‍ കുമാര്‍ എന്നയാളുടെ വീട്ടില്‍ നിന്നും തോക്കുകളും ബോംബുകളും കണ്ടെടുത്തിരുന്നു.
ജില്ലയില്‍ വര്‍ഗീയലഹളയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പൊലീസ് റെയ്ഡുകള്‍ നടത്തിയത്.












Click it and Unblock the Notifications