മുക്കുവസമൂഹത്തിന് വരുമാനപദ്ധതി ആവിഷ്കരിക്കും: മന്ത്രി
തിരുവനന്തപുരം: മുക്കുവസമൂഹത്തിന് കൂടുതല്‍ വരുമാനം ലഭ്യമാക്കാന്‍ കഴിയുന്ന പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് ഫിഷറീസ് വകുപ്പുമന്ത്രി ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു. മത്സ്യബന്ധനം നടത്തുന്നവര്‍ക്കുള്ള സംസ്ഥാന വെല്‍ഫെയര്‍ ബോര്‍ഡിന്റെ ഇന്‍ഷുറന്‍സ് വിതരണം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഈ വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ക്ക് വരുമാനലഭ്യതക്കായി അലങ്കാരമത്സ്യവളര്‍ത്തല്‍, വസ്ത്രനിര്‍മാണം എന്നിവയില്‍ പരിശീലനം നല്‍കും.ഇതിനായി ഒരു സൊസൈറ്റി രണ്ടാഴ്ചക്കകം രൂപീകരിക്കും.
കേന്ദ്രത്തില്‍ നിന്നുള്ള സുനാമി ദുരിതാശ്വാസസഹായം വകമാറ്റി ചെലവഴിച്ചുവെന്ന ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചു. ദുരിതാശ്വാസസഹായം സുനാമി ദുരിതബാധിതര്‍ക്കിയില്‍ തന്നെയാണ് ചെലവഴിച്ചത്.
മഴവെള്ള സംഭരണത്തിനായി യൂണിറ്റടിസ്ഥാനത്തില്‍ 10,000 രൂപ വീതം നല്‍കും. 20 ലക്ഷം രൂപ ചെലവില്‍ തീരപ്രദേശത്ത് റോഡുകള്‍ നിര്‍മിക്കും.
അപകടങ്ങളില്‍ മരിച്ച 39 മത്സ്യബന്ധനപ്രവര്‍ത്തകരുടെ ആശ്രിതര്‍ക്ക് ചടങ്ങില്‍ 100000 രൂപ വീതം മന്ത്രി വിതരണം ചെയ്തു.












Click it and Unblock the Notifications