കരുണാകരന്റെ പാര്‍ട്ടി പ്രഖ്യാപനം തൃശൂരില്‍
തിരുവനന്തപുരം: തൃശൂരില്‍ കണ്‍വെന്‍ഷന്‍ ഏപ്രില്‍ 30നു കണ്‍വെന്‍ഷന്‍ നടത്തി പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ കെ.കരുണാകരന്‍ തീരുമാനിച്ചു. പാര്‍ട്ടിയുടെ പേരിനേയും കൊടിയേയും പറ്റി തീരുമാനിക്കാന്‍ കെ.പി കുഞ്ഞിക്കണ്ണന്‍, കോടോത്ത് ഗോവിന്ദന്‍ നായര്‍ എന്നിവരെ പാര്‍ട്ടി യോഗം ചുമതലപ്പെടുത്തി.
കരുണാകരന്റെ സ്വന്തം തട്ടകമായ തൃശൂരിലെ കണ്‍വെന്‍ഷന് 7,000 ത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നാണ് കരുണാകര വിഭാഗം പറയുന്നത്. എംഎല്‍എ മാരെ ഒപ്പം നിര്‍ത്തിയാകും ഐ ഗ്രൂപ്പ് ഭാവി പരിപാടികള്‍ തയ്യാറാക്കുക എന്നും വ്യക്തമാണ്. എംഎല്‍എമാര്‍ക്ക് അയോഗ്യത വരാത്ത രീതിയിലായിരിക്കും പുതിയ പാര്‍ട്ടി രൂപീകരണമെന്നും കരുണാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്.
എല്‍.ഡി.എഫിനും യു.ഡി.എഫിനും ബദലായി മൂന്നാം മുന്നണി രൂപീകരിക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇക്കാര്യവും ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ പുതിയ പാര്‍ട്ടി രൂപീകരണത്തിന് ശേഷമേ അതുണ്ടാകൂ.












Click it and Unblock the Notifications