കോവളം കൊട്ടാരം സര്‍ക്കാരിന്റേത്: മുഖ്യമന്ത്രി
തിരുവനന്തപുരം: കോവളം കൊട്ടാരം സര്‍ക്കാരിന്റേതാണെന്നും ഈ നിലപാടില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ ഇനി എന്തു ചെയ്യണമെന്നു തീരുമാനിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി . മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ധന, ടൂറിസം, റവന്യൂ മന്ത്രിമാരെ ഉള്‍പ്പെടുത്തിയുള്ളതായിരിക്കും ഉപസമിതി. കൊട്ടാരം വിട്ടുകൊടുക്കണമെന്ന നിലപാടിനോട് സര്‍ക്കാര്‍ യോജിക്കുന്നില്ല. ഈ പ്രശ്നത്തിന്റെ സാങ്കേതിക വശങ്ങള്‍ പഠിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
കോണ്‍ഗ്രസ് വികാരമുള്ളവര്‍ പാര്‍ട്ടി വിട്ടുപോകില്ലെന്ന് കരുണാകരന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് ഇപ്പോള്‍ യാതൊരു ഭീഷണിയുമില്ല. തനിക്ക് നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷമുണ്ട്. ഇക്കാര്യം എപ്പോള്‍ വേണമെങ്കിലും തെളിയിക്കാന്‍ തയ്യാറാണ്. കോണ്‍ഗ്രസില്‍ കുറച്ചുകാലമായി ജനാധിപത്യവിരുദ്ധ പ്രവണതകള്‍ വളര്‍ന്നു വരികയാണ്. ഇതിനി വച്ചുപൊറുപ്പിക്കാനാവില്ല.
എസ്എസ്എല്‍സി പരീക്ഷാപേപ്പര്‍ അച്ചടിക്കാന്‍ കൊടുക്കുന്നതിലും പരീക്ഷാനടത്തിപ്പിലും അപാകതകളുണ്ട്. ഇത് എത്രയും പെട്ടെന്നു പരിഹരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications